വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച്‌ ചന്ദനക്കടത്ത്; 40 കിലോ പിടിച്ചെടുത്തു, അഞ്ച് പേര്‍ അറസ്റ്റില്‍

NOVEMBER 14, 2024, 9:42 PM

കോഴിക്കോട്: വാട്ടർ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച്‌ കാറില്‍ ചന്ദനം കടത്താന്‍ ശ്രമം. സംഭവത്തില്‍ അഞ്ചു പേര്‍ വനം വകുപ്പിന്റെ പിടിയിലായി.

വാട്ടര്‍ അതോറിറ്റി വാടകയ്ക്ക് എടുത്ത് ഓടിക്കുന്ന കാറിനുള്ളില്‍ ചന്ദനം കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയില്‍ 40 കിലോ ചന്ദനത്തടികളാണ് പിടിച്ചെടുത്തത്.

കോഴിക്കോട് മലാപ്പറമ്ബ് വാട്ടര്‍ അതോറിറ്റി ഓഫീസ് പരിസരത്തായിരുന്നു വനംവകുപ്പ് ഇന്‍റലിജന്‍സും ഫ്ലയിങ് സ്ക്വാഡും പരിശോധന നടത്തിയത്. കോഴിക്കോട് സ്വദേശികളായ ഷാജുദ്ദീന്‍, നൗഫല്‍, മണി, ശ്യാമപ്രസാദ്, അനില്‍ എന്നിവരാണ് പിടിയിലായത്. 

vachakam
vachakam
vachakam

വാഹനത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച്‌ ചന്ദനം കടത്താനായിരുന്നു ശ്രമം. ഇതിനായി വാട്ടര്‍ അതോറിറ്റി വര്‍ഷങ്ങളായി വാടകകയ്ക്ക് എടുത്ത് ഓടിക്കുന്ന വാഹനം സംഘടിപ്പിക്കുകയായിരുന്നു. പിടിയിലായവര്‍ക്ക് വാട്ടര്‍ അതോറിറ്റിയുമായി ബന്ധമില്ലെന്ന് വനം വകുപ്പ് അറിയിച്ചു.

വാഹനവും പ്രതികളെയും തൊണ്ടിമുതലും താമരശ്ശേരി റെയിഞ്ച് ഓഫീസര്‍ക്ക് കൈമാറി. പ്രതികളില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ച്‌ കോഴിക്കോട് കല്ലാനോട് എന്ന സ്ഥലത്തുവെച്ച്‌ 25 കിലോയോളം ചന്ദനത്തടികളും മറ്റു രണ്ട് പ്രതികളും പിടിയിലായി. ഒരാള്‍ ഓടിരക്ഷപ്പെട്ടു. ഇരുചക്രവാഹനത്തിലായിരുന്നു ഇവര്‍ ചന്ദനം കടത്തിയത്. നടപടികള്‍ക്കുശേഷം പ്രതികളെ പൊലീസിന് കൈമാറും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam