തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും കവർച്ച നടന്നതായി റിപ്പോർട്ട്. തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണം കവർന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
കുന്നംകുളം സ്വദേശി കാർത്തിക്കിന്റെ ശാസ്ത്രി നഗറിലെ വീട്ടിൽ ഇന്ന് പുലർച്ചെയാണ് കവർച്ച നടന്നത് എന്നാണ് ലഭിക്കുന്ന വിവരം. മോഷണ സമയത്ത് വീട്ടിൽ കാർത്തിക്കിന്റെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്.
പുറകുവശത്തെ വാതിൽ പൊളിച്ച നിലയിലാണ്. അതുകൊണ്ട് തന്നെ ഇതുവഴിയാകും മോഷ്ടാക്കൾ അകത്തു കടന്നതെന്നാണ് വിവരം. അലമാരയിലെ ലോക്കർ തട്ടിയെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്