പത്തനംതിട്ട: ശനിയാഴ്ച ആരംഭിക്കുന്ന മണ്ഡല തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം നാലിന് തുറക്കും.
തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിക്കുക. വെള്ളിയാഴ്ച പ്രത്യേകള്‍ ഉണ്ടാവില്ല. ആഴി ജ്വലിപ്പിച്ചശേഷം നിലവിലെ മേല്‍ശാന്തി നിയുക്ത ശബരിമല മേല്‍ശാന്തി എസ്. അരുണ്‍ നമ്പൂതിരി, നിയുക്ത മാളികപ്പുറം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി എന്നിവരെ കൈപിടിച്ച് പതിനെട്ടാംപടിയിലേക്ക് ആനയിക്കും. പമ്പയില്‍നിന്ന് രാവിലെ 11 മുതല്‍ ഭക്തരെ മല ചവിട്ടാന്‍ അനുവദിക്കും.
വെള്ളിയാഴ്ച ദീപാരാധനയ്ക്കുശേഷം പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് സോപാനത്ത് നടക്കും. വൃശ്ചികം ഒന്നായ ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് പുതിയ മേല്‍ശാന്തിമാര്‍ ഇരുനടകളും തുറക്കുന്നതോടെ മണ്ഡലതീര്‍ഥാടനത്തിന് തുടക്കമാകും.
ദിവസവും പുലര്‍ച്ചെ മൂന്നു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി 11 വരെയും നട തുറക്കും. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യണം. ബുക്ക് ചെയ്യാത്ത 10,000 പേര്‍ക്കായി വണ്ടിപ്പെരിയാര്‍ സത്രം, എരുമേലി, പമ്പ എന്നിവടങ്ങളില്‍ റിയല്‍ ടൈം ഓണ്‍ലൈന്‍ ബുക്കിങ് (സ്‌പോട്ട് ബുക്കിങ്) സൗകര്യമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്