'ബാറിലേക്ക് ആളെത്തുന്നില്ല'; 5 കിലോമീറ്ററിനുള്ളില്‍ ബവ്കോ ഔട്ട്​ലറ്റ് വേണ്ടെന്ന് ബാറുടമ അസോസിയേഷന്‍ 

NOVEMBER 15, 2024, 8:25 AM

കൊച്ചി: സംസ്ഥാനത്ത് ബാറുകള്‍ക്ക് അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ ഔട്​ലറ്റുകള്‍ വേണ്ടെന്ന് ബാറുടമ അസോസിയേഷന്‍. ബവ്കോയ്ക്ക് നല്‍കിയ നിവേദനത്തിലാണു വാദം. 

ഔട്​ലറ്റുകളില്‍ വില്‍ക്കുന്ന മദ്യത്തിന്‍റെ വിലകൂട്ടണമെന്നും ബാറുടമാ അസോസിയേഷന്‍ ആവശ്യം ഉന്നയിച്ചു. നഗരത്തില്‍ അഞ്ചു കിലോമീറ്ററിനുള്ളിലും പഞ്ചായത്തില്‍ പത്തു കിലോമീറ്ററിനുള്ളിലും ബാറുകള്‍ക്ക് സമീപത്ത് ഔട്​ലറ്റ് അനുവദിക്കേണ്ടെന്നാണ് ബവ്കോയോട് ആവശ്യപ്പെടുന്നത്. 

നേരത്തെ സര്‍ക്കാരിനു മുന്നിലും ബവ്കോ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. മദ്യത്തിനു മേല്‍ ഔട്​ലറ്റ് ലാഭം കൂട്ടണമെന്നും ബാറുടമകള്‍ ആവശ്യപ്പെടുന്നു. 

vachakam
vachakam
vachakam

നിലവില്‍ 20 ശതമാനം ലാഭമാണ് മദ്യം വില്‍ക്കുമ്പോള്‍ കിട്ടുന്നത്. അതു ഇരുപത്തിയഞ്ചോ മുപ്പതോ ശതമാനമാക്കി മാറ്റണം. ലാഭം കൂടുതലെടുത്താല്‍ മദ്യത്തിന്‍റെ വിലകൂടും. അങ്ങനെ വന്നാല്‍ ഔട്​ലറ്റിനെ ഉപേക്ഷിച്ച് ആളുകള്‍ ബാറുകളിലേക്കെത്തും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam