ന്യൂയോര്‍ക്ക്: ടെസ്ല ഉടമ ഇലോണ്‍ മസ്‌ക് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ട്രംപ് ഭരണകൂടത്തില്‍ നിര്‍ണായക പദവി ലഭിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ദ ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
തിങ്കളാഴ്ച രഹസ്യകേന്ദ്രത്തില്‍ വെച്ച് കണ്ടുമുട്ടിയ ഇരുവരുടേയും കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. യു.എസ് ഉപരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇളവുകള്‍ തേടാനും ടെഹ്‌റാനില്‍ ബിസിനസ് സാധ്യതകള്‍ കണ്ടെത്താനും ഇറാന്‍ അംബാസഡര്‍ മസ്‌കിനോട് ആവശ്യപ്പെട്ടതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വരാനിരിക്കുന്ന ട്രംപ് സര്‍ക്കാരില്‍ മസ്‌കിന്റെ സ്വാധീനത്തിന്റെ സൂചന കൂടിയാകുമിത്.
അതേസമയം കൂടിക്കാഴ്ച സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ട്രംപ് ടീമും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇറാനുമായുള്ള നയതന്ത്ര ബന്ധത്തിന് ട്രംപ് നല്‍കുന്ന പ്രാധാന്യത്തിന്റെ സൂചനയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ ഇസ്രയേലിനൊപ്പം നില്‍ക്കുന്ന നിലപാടായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇതുവരെ സ്വീകരിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്