വാഷിംഗ്ടണ്‍: റഷ്യന്‍ ആക്രമണത്തില്‍ നിന്ന് ഉക്രെയ്‌നിനെ പ്രതിരോധിക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷാ താല്‍പ്പര്യമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് പറഞ്ഞു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) ജേക്ക് സള്ളിവനാണ് ഇരുവരും ട്രംപ്-ബൈഡന്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പങ്കുവെച്ചത്.
ബുധനാഴ്ച വൈറ്റ് ഹൗസില്‍ നടന്ന രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍, യുക്രെയിനില്‍ യുഎസ് ചെലവഴിക്കുന്ന പണം യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അമേരിക്കയുടെ സ്വന്തം പ്രതിരോധ വ്യവസായ അടിത്തറ ശക്തിപ്പെടുത്തുന്നതിനുമാണ് ഉപകരിക്കുന്നതെന്ന് ബൈഡന്‍ ട്രംപിനോട് പറഞ്ഞു.
ഉക്രെയ്‌നിലെ റഷ്യന്‍ ആക്രമണത്തെ ചെറുക്കുകയെന്നത് യുഎസ് പ്രസിഡന്റെന്ന നിലയില്‍ ബൈഡന്‍ തന്റെ വലിയ ഉത്തരവാദിത്തമായാണ് കാണുന്നത്. എന്നാല്‍ റഷ്യന്‍ അധിനിവേശം തടയാനാവുമായിരുന്നെന്നും ബൈഡന് ഇത് സാധിച്ചില്ലെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. യുഎസ് ഉക്രെയ്‌ന് നല്‍കുന്ന യുദ്ധ സഹായത്തെ ട്രംപ് എതിര്‍ക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്