റായ്പൂർ: ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢിലെ റായ്പൂർ സ്വദേശി ഫൈസാൻ ഖാനെയാണ് ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഷാറൂഖ് ഖാനെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങില്‍നിന്ന് സല്മാൻ ഖാന് നിരന്തരം ഭീഷണി ഉയരുന്നതിനിടെയാണ് കിങ് ഖാനെ അപായപ്പെടുത്തുമെന്ന് പൊലീസിന് ഫോണ്‍ കാള്‍ വന്നത്.
ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ വ്യാഴാഴ്ചയാഴ്ചയാണ് ഭീഷണി കാള്‍ വന്നത്. ഫോണ്‍ കാള്‍ ട്രേസ് ചെയ്ത് പൊലീസ് നേരത്തെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.
എന്നാല്‍ തന്റെ ഫോണ്‍ ഏതാനും ദിവസം മുമ്ബ് നഷ്ടപ്പെന്നായിരുന്നു അഭിഭാഷകൻ കൂടിയായ ഫൈസൻ ഖാൻ പറഞ്ഞത്.
എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി തനിക്കുനേരെ നിരവധി ഭീഷണികള്‍ വരുന്നുണ്ടെന്നും വിഡിയോ കോണ്‍ഫറൻസിലൂടെ മൊഴി രേഖപ്പെടുത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതോടെ പൊലീസ് റായ്പുരിലെത്തി ഫൈസൻ ഖാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്