ന്യൂഡല്‍ഹി: അടിയന്തരമായി കേസ് പരിഗണിക്കാനുള്ള അപേക്ഷ ഇനി മുതല്‍ ഇ-മെയില്‍ വഴി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന.
വാക്കാലുള്ള ആവശ്യം പരിഗണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരം കേസുകള്‍ക്കായി അഭിഭാഷകർ ഇ-മെയില്‍ വഴിയോ രേഖാമൂലമുള്ള കത്തുകള്‍ വഴിയോ അഭ്യർഥനകള്‍ സമർപ്പിക്കണം.
അതിനുള്ള കാരണവും വ്യക്തമാക്കണം. നേരത്തേ, അഭിഭാഷകർ ചീഫ് ജസ്റ്റിസിനു മുന്നില്‍ വാക്കാല്‍ അഭ്യർഥന നടത്തുകയായിരുന്നു പതിവ്. ആ രീതിക്കാണ് പുതുതായി ചുമതലയേറ്റ ചീഫ് ജസ്റ്റിസ് മാറ്റം വരുത്തിയിരിക്കുന്നത്.
'ഇനി രേഖാമൂലമോ വാക്കാലുള്ളതോ ആയ പരാമർശങ്ങളൊന്നുമില്ല. ഇ-മെയിലുകളോ എഴുതിയ അപേക്ഷകളോ മാത്രമേ സ്വീകരിക്കുകയുള്ളൂ. അടിയന്തര ആവശ്യത്തിന്റെ കാരണങ്ങളും പറയണം'. ചീഫ് ജസ്റ്റിസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്