തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരം കരിച്ചാറയിൽ വീട്ടിനുള്ളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കൊലപാതകമാണെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കണിയാപുരം കണ്ടൽ നിയാസ് മൻസിലിൽ ഷാനു എന്ന വിജിയെയാണ് വീട്ടിനുള്ളിലെ ഹാളിലെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ കാണാനില്ല എന്നാണ് ലഭിക്കുന്ന വിവരം. ആദ്യഭർത്താവ് മരിച്ച വിജി കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രങ്കനുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു.
വൈകീട്ട് അഞ്ചരയോടെ സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ 8.30ഓടെ ഷിജിയുടെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നുഎന്നാണ് ലഭിക്കുന്ന വിവരം. രങ്കനായി പൊലീസ് തെരച്ചിൽ തുടങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്