കൊച്ചി: അപ്പാർട്ട്മെൻറിൽ കയറി കോളേജ് വിദ്യാർഥികൾ ആക്രമണം നടത്തുന്നതിൻറെ സി സിടിവി ദൃശ്യങ്ങൾ പുറത്ത്. കളമശ്ശേരിയിലാണ് സംഭവം.
ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. മംഗലാപുരം കോളജിലെ വിദ്യാർഥികളാണ് അക്രമികൾ. ഇൻറേൺഷിപ്പിൻറെ ഭാഗമായിട്ടാണ് കൊച്ചിയിലെത്തിയത്.
കഴിഞ്ഞ ദിവസം പെൺസുഹൃത്തിനെച്ചൊല്ലി രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിൻറെ തുടർച്ചയാണ് ആക്രമണം.
കമ്പി വടിയും മാരകായുധങ്ങളുമായിട്ടായിരുന്നു ആക്രമണം . ആക്രമണത്തിൽ 5 പേർക്ക് പരിക്കേറ്റിരുന്നു. നാല് പേർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്