പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ വയോധികന് 12 വർഷം തടവ് ശിക്ഷ

JANUARY 13, 2025, 7:42 PM

കല്‍പ്പറ്റ: സ്വന്തം പറമ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയ സംഭവത്തില്‍ വയോധികന് തടവും പിഴയും. 2020 ജൂണ്‍ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം.

 മൂപ്പനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയില്‍ മുട്ടിയാന്‍ വീട്ടില്‍ അലവിക്കുട്ടി എന്ന സൈദലവി (67) യെയാണ് വയനാട് അഡിഷണല്‍ സെഷന്‍സ്  കോടതി (സ്‌പെഷ്യല്‍ എന്‍ ഡി പി എസ് ) ജഡ്ജ് വി അനസ് പന്ത്രണ്ട് വര്‍ഷം തടവിനും 1,20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 

 സൈദലവിയുടെ പറമ്പില്‍ നട്ടു വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തുകയായിരുന്നു.

vachakam
vachakam
vachakam

അന്നത്തെ മേപ്പാടി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പി സി സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയതും സൈദലവിയെ അറസ്റ്റ് ചെയ്ത് കേസെടുത്തതും. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ  ജി. രാജ്കുമാര്‍ അന്വേഷണം നടത്തി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam