തൃശൂര്‍: തൃശൂർ മാള കുരുവിലശ്ശേരിയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഇയാൾ അയൽവാസിയെ വീട്ടിൽ കയറി തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് ലഭിക്കുന്ന വിവരം. പല കാരണങ്ങൾ കൊണ്ട് ഇരുവരും തമ്മിൽ വർഷങ്ങളായി ശത്രുതയിലായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മാള കുരുവിലശേരി സ്വദേശിയായ 54കാരൻ തോമസിനെ വീട്ടിൽക്കയറി പലക കൊണ്ട് മർദ്ദിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ട പ്രമോദാണ് മാള സ്വദേശിയായ പഞ്ഞിക്കാരൻ തോമസിനെ കൊലപ്പെടുത്തിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പൊലീസ് പിടികൂടി. മാള സ്റ്റേഷനിൽ ഇയാൾക്കെതിരേ നിരവധി കേസുകൾ നിലവിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്