കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിന് തിരിച്ചടി. ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് തടയണമെന്ന രാഹുൽ ഈശ്വറിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി. ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് ചെയ്യാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് രാഹുൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
അതേസമയം കേസിൽ പൊലീസ് ഇതുവരെ എഫ്ഐആർ ഇട്ടിട്ടില്ല. ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിനെത്തുടർന്ന് സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും രാഹുൽ ഈശ്വർ അധിക്ഷേപിച്ചെന്നാണ് ഹണിയുടെ പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്