'അന്‍വറിനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യണോ എന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും': കെ. സുധാകരന്‍

JANUARY 13, 2025, 12:37 PM

കൊച്ചി: പി.വി അന്‍വറുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ചര്‍ച്ച നടത്താന്‍ മാത്രമുള്ള സന്നദ്ധത അന്‍വര്‍ പ്രകടിപ്പിച്ചിട്ടില്ല. അന്‍വറിനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യണോ എന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം രാഷ്ട്രീയം തീരുമാനിക്കാനുള്ള അവകാശം അന്‍വറിനുണ്ട്. അതനുസരിച്ച് അദേഹം മറ്റൊരു വഴിയിലേക്ക് പോകുന്നു. ഏത് രാഷ്ട്രീയവും സ്വീകരിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അതിന് അദേഹത്തെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

ഒരുപാട് പ്രതിസന്ധികള്‍ കടന്നുവന്ന രാഷ്ട്രീയ നായകനാണ് അന്‍വര്‍. പാര്‍ട്ടിയില്‍ അദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിക്കാന്‍ ആളുകളുണ്ടാകും. ഒന്നിച്ചിരുന്ന് സംസാരിച്ച് അതില്‍ തീരുമാനമുണ്ടാക്കും. കോണ്‍ഗ്രസ് ഒരിക്കലും അന്‍വറിനെതിരല്ല. അന്‍വര്‍ ഇങ്ങോട്ട് വരണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. അദേഹവും അങ്ങനെയൊരു നിര്‍ബന്ധബുദ്ധി കാണിച്ചിട്ടില്ല. അദേഹത്തിന്റെ അഭിപ്രായം അറിഞ്ഞാല്‍ ബാക്കിയുള്ള കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് പ്രതികരിക്കുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam