ബെംഗളൂരു: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും കുടുംബത്തിനും ഉപമുഖ്യമന്ത്രി പവൻ കല്യാണിനുമെതിരെ നടത്തിയ മോശം പരാമർശത്തിൽ സംവിധായകൻ രാംഗോപാല്‍ വർമ്മയ്‌ക്കെതിരെ കേസ്.
സിനിമ പ്രമോഷന്റെ ഭാഗമായാണ് രാം ഗോപാല്‍ വർമ സാമൂഹികമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയേയും കുടുംബത്തേയും ആക്ഷേപിക്കുന്ന തരത്തില്‍ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതും മോശം പരാമർശം നടത്തിയതും എന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മകൻ നാരാ ലോകേഷ്, മരുമകള്‍ ബ്രഹ്മണി എന്നിവരുടെ മോർഫ് ചെയ്ത ചിത്രങ്ങളാണ് തന്റെ പുതിയ ചിത്രം 'വ്യൂഹ'ത്തിന്റെ പ്രമോഷന്റെ ഭാഗമായി രാം ഗോപാല്‍ വർമ പ്രചരിപ്പിച്ചത്. ഐടി ആക്‌ട് പ്രകാരമാണ് കേസെടുത്തത്.
മുഖ്യമന്ത്രിയേയും കുടുംബത്തേയും മറ്റു നേതാക്കന്മാരെയും അപകീർത്തിപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി തെലുങ്കുദേശം നേതാവ് രാമലിംഗം നല്‍കിയ പരാതിയിന്മേലാണ് കേസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്