ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സാറെയ് കാലെ ഖാൻ ചൗക്കിന്റെ പേര് മാറ്റി. ബിർസ മുണ്ട ചൗക്ക് എന്നാണു പുതിയ പേര്.
ബിർസ മുണ്ടയുടെ 150-ാം ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണു കേന്ദ്ര നഗരവികസന മന്ത്രി മനോഹർലാല്‍ ഖട്ടാർ ആണു പ്രഖ്യാപനം നടത്തിയത്.
ഡല്‍ഹി ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനലിനോട്(ഐഎസ്ബിടി) ചേർന്നുള്ള ചൗക്കാണ് ഇനി പുതിയ പേരില്‍ അറിയപ്പെടുക. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിർസ മുണ്ടയുടെ പ്രതിമ അനാച്ഛാദനം ചെയ്തു.
ഈ പ്രതിമ കണ്ടും സ്ഥലത്തിന്റെ പേരുകേട്ടും ഡല്‍ഹിക്കാർ മാത്രമല്ല, ഇവിടെയെത്തുന്ന സഞ്ചാരികളും ബിർസ മുണ്ടയുടെ ജീവിതത്തില്‍ ആകൃഷ്ടരാകുമെന്ന് മന്ത്രി മനോഹർലാല്‍ ഖട്ടാർ പറഞ്ഞു.
മതപരിവർത്തനത്തിനെതിരായും സ്വാതന്ത്ര്യത്തിനുവേണ്ടിയും ബിർസ മുണ്ട നടത്തിയ സമരങ്ങളെ രാജ്യം നന്ദിയോടെ ഓർക്കുമെന്ന് അമിത് ഷാ ചടങ്ങില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്