മിര്‍സാപുര്‍: ആട്ടിറച്ചിയെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് സംഘര്‍ഷത്തില്‍. ബിജെപി എംപിയുടെ ഓഫീസ് സംഘടിപ്പിച്ച വിരുന്നിലാണ് ഈ സംഘർഷം.
ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ഭദോഹിയില്‍ ബിജെപി എംപി വിനോദ് ബിന്ദിന്‍റെ ഓഫീസ് സംഘടിപ്പിച്ച വിരുന്നിലാണ് സംഘര്‍ഷമുണ്ടായത്.
എംപിയുടെ ഡ്രൈവറുടെ സഹോദരൻ ഒരാൾക്ക് മട്ടൺ കഷണങ്ങൾക്ക് പകരം ഗ്രേവി മാത്രം നൽകി. പിന്നാലെയാണ് തര്‍ക്കം തുടങ്ങിയത്. വിളമ്പുന്നതിൽ അതൃപ്തനായ യുവാവ് അസഭ്യം പറയുകയും മട്ടൺ കഷണങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ ഭക്ഷണം വിളമ്പുന്നയാൾ യുവാവിനോട് മാന്യമായി സംസാരിക്കാൻ ആവശ്യപ്പെട്ടതോടെ കാര്യങ്ങൾ വഷളായി.
വിരുന്നില്‍ പങ്കെടുക്കാനെത്തിയവര്‍ അങ്ങോട്ടും ഇങ്ങോട്ടും തര്‍ക്കിക്കുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
मिर्जापुर-
बीजेपी सांसद विनोद बिंद के कार्यालय में एक दावत के दौरान बकरे की बोटी के बजाय रसा परोसे जाने पर हंगामा खड़ा हो गया। 😅
लोगों के बीच जमकर लात-घूसे चले। कई लोगों में मारपीट भी हुई।
पुलिस कह ही है - मामले की जांच कर रहे हैं। 😂😂😂#mirzapur pic.twitter.com/DYN1Kfts63— Vinay Saxena (@vinaysaxenaj) November 15, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്