സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉന്നതപദവി വാഗ്ദാനം; നടി ദിഷ പടാനിയുടെ പിതാവിൽ നിന്നും 25 ലക്ഷം തട്ടി 

NOVEMBER 16, 2024, 9:25 AM

ഡൽഹി: നടി ദിഷ പടാനിയുടെ പിതാവും റിട്ടയേർഡ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമായ ജഗദീഷ് സിംഗ് പടാനിയെ കബളിപ്പിച്ച് തട്ടിയെടുത്തത് 25 ലക്ഷം രൂപ. സർക്കാർ കമ്മീഷനിൽ ഉന്നതസ്ഥാനം വാഗ്ദാനം ചെയ്താണ് പണം തട്ടിയത്.

ശക്തമായ രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് അവകാശപ്പെട്ട പ്രതികൾ, സർക്കാർ കമ്മീഷനിൽ ചെയർമാനോ വൈസ് ചെയർമാനോ ആയി ജോലി നൽകാമെന്ന് കബളിപ്പിച്ചാണ് പണം തട്ടിയത്.

പടാനിയുടെ വിശ്വാസം നേടിയ ശേഷം, സംഘം ഇയാളില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റി. 5 ലക്ഷം രൂപ പണമായും 20 ലക്ഷം രൂപ മൂന്ന് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുമാണ് വാങ്ങിയത്.

vachakam
vachakam
vachakam

മൂന്ന് മാസമായിട്ടും യാതൊരു വിവരവും ഉണ്ടാകാത്തതിനെ തുടര്‍ന്ന് പടാനി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ഭീഷണിപ്പെടുത്തുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്തതായി പോലീസ് പറഞ്ഞു

 വഞ്ചന, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഉത്തര്‍പ്രദേശില്‍ നിന്നുള്ള ശിവേന്ദ്ര പ്രതാപ് സിംഗ്, ദിവാകര്‍ ഗാര്‍ഗ്, ആചാര്യ ജയപ്രകാശ്, പ്രീതി ഗാര്‍ഗ്, എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ്  പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam