പോർട്ടോയിലെ എസ്റ്റാഡിയോ ഡോ ഡ്രാഗോയിൽ നടന്ന യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ്സ്റ്റേജ് മത്സരത്തിൽ പോർച്ചുഗൽ പോളണ്ടിനെ 5-1ന് പരാജയപ്പെടുത്തിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റാർ ആയി.
രണ്ട് തവണ സ്കോർ ചെയ്യുകയും ഒരു തവണ അസിസ്റ്റ് ചെയ്യുകയും ചെയ്ത റൊണാൾഡോ പോർച്ചുഗലിനെ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് നയിച്ചു.
ന്യൂനോ മെൻഡിസുമായി ചേർന്ന് നടത്തിയ നീക്കത്തിനു ശേഷം ഒരു ക്ലിനിക്കൽ ഹെഡറിലൂടെ റാഫേൽ ലിയോ പോർച്ചുഗലിന്റെ സ്കോറിംഗ് ആരംഭിച്ചു. ബ്രൂണോ ഫെർണാണ്ടസ്, പെഡ്രോ നെറ്റോ എന്നിവരും ഒരു പെനാൾട്ടിയിലൂടെ റൊണാൾഡോയും ലീഡ് ഉയർത്തി.
87ാം മിനിറ്റിൽ ഒരു ഓവർഹെഡ് കിക്കിലൂടെ റൊണാൾഡോ ടീമിന്റെ ജയം ഉറപ്പിച്ചു. പോളണ്ടിന്റെ ഡൊമിനിക് മാർക്സുക്ക് ആണ് ആശ്വാസ ഗോൾ നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്