ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയിൽ രണ്ടാം സെഞ്ചുറി നേടിയതോടെ സഞ്ജു സാംസൺ ചില റെക്കോർഡുകളും സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യിൽ 56 പന്തുകൾ നേരിട്ട സഞ്ജു 109 റൺസാണ് നേടിയത്. ഒമ്പത് സിക്‌സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഇതോടെ ഒരു കലണ്ടർ വർഷത്തിൽ ടി20യിൽ മൂന്ന് സെഞ്ചുറികൾ നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനും സഞ്ജുവായി.
സെഞ്ചുറിയോടെ ടി20 ക്രിക്കറ്റിൽ മൂന്ന് സെഞ്ചുറികൾ പൂർത്തിയാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പർ ബാറ്ററും സഞ്ജു തന്നെ. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ഫിൽ സാൾട്ടാണ് ആദ്യതാരം. ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ മൂന്ന് ടി20 സെഞ്ചുറികൾ നേടുന്ന ആദ്യം താരം കൂടിയാണ് സഞ്ജു. കൂടാതെ, ടി20യിൽ ഇന്ത്യക്കായി മൂന്ന് സെഞ്ചുറികൾ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി സഞ്ജു. രോഹിത് ശർമ (5), സൂര്യകുമാർ യാദവ് (4) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ളത്.
ടി20 ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി പ്ലസ് സ്‌കോറുകൾ നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർബാറ്ററായി സഞ്ജു മാറി. ആദ്യമായിട്ടാണ് ഐസിസി മുഴുവൻ അംഗത്വമുള്ള ഒരു ടീമിന്റെ രണ്ട് ബാറ്റർമാർ ഒരു ടി20 ഇന്നിംഗ്‌സിൽ സെഞ്ചുറി നേടുന്നത്. ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ സഞ്ജു -അഭിഷേക് സഖ്യം 73 റൺസ് ചേർത്തു.
ആറാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 18 പന്തുകൾ നേരിട്ട അഭിഷേഖ് നാല് സിക്‌സും രണ്ട് ഫോറും നേടിയിരുന്നു. അഭിഷേക് പോയെങ്കിലും സഞ്ജു -തിലക് സഖ്യം വെടിക്കെട്ട് തുടർന്നു. തിലകായിരുന്നു കൂടുതൽ ആക്രമണോത്സുകത കാണിച്ചത്. സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റിംഗ് തുടർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്