നാലാം ടി20യിൽ പിറന്ന റെക്കോർഡുകൾ

NOVEMBER 16, 2024, 2:42 PM

1. 3 സെഞ്ച്വറി സഞ്ജു ഈ വർഷം നേടി. അന്താരാഷ്ട്ര ടി20യിൽ ഒരുകലണ്ടർവർഷം ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം.

2. 2അന്താരാഷ്ട്ര ടി20യിൽ തുടർച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി തിലക്. ഒന്നാമൻ സഞ്ജു.

3. 210 ടി20യിൽ ഏത് വിക്കറ്റിലും ഇന്ത്യയുടെ ഏറ്റവും മികച്ച പാർട്ണർഷിപ്പാണ് സഞ്ജുവും തിലകും സൃഷ്ടിച്ചത്. ടി20യിൽ രണ്ടാം വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്.

vachakam
vachakam
vachakam

4. ഫുൾമെമ്പർ ടീമുകൾ തമ്മിലുള്ള ടി20യിൽ ഒരിന്നിംഗ്‌സിൽ 2 സെഞ്ച്വറി പിറക്കുന്ന ആദ്യമത്സരം കൂടിയാണിത്.

5. 86 റൺസ് ടി20യിൽ ദക്ഷിണാഫ്രിക്കയുടെ അഞ്ചാം വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് മത്സരത്തിൽ സ്റ്റബ്‌സും മില്ലറും കുറിച്ചത്.

6. 283/1 ടി20യിൽ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ടോട്ടൽ.

vachakam
vachakam
vachakam

7. 23 സിക്‌സുകളാണ് മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ അടിച്ചത്. ഫുൾമെമ്പർ ടീമുകൾ തമ്മിലുള്ള ഒരു ടി20 മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടിയ രാജ്യമായി ഇന്ത്യ.

8. 135 ടി20യിൽ റൺസ് അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ തോൽവി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam