ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ശ്രീലങ്ക

NOVEMBER 15, 2024, 2:16 PM

ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് വിജയം. ഡിഎൽഎസ് നിയമപ്രകാരം 45 റൺസിനാണ് ലങ്ക ന്യൂസിലാൻഡിനെ കീഴടക്കിയത്. ധാംബുള്ള സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവർ അവസാനിക്കാൻ നാല് പന്തുകൾ ബാക്കിയുള്ളപ്പോഴാണ് കളിമുടക്കി മഴയെത്തുന്നത്.

കളിനിർത്തുമ്പോൾ 49.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 324 റൺസായിരുന്നു ലങ്ക നേടിയത്. മറുപടി ബാറ്റിങ്ങിൽ ഡിഎൽഎസ് നിയമപ്രകാരം 27 ഓവറിൽ 221 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവികൾക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുക്കാനേ സാധിച്ചുള്ളൂ.
കുശാൽ മെൻഡിസിന്റെയും അവിഷ്‌ക ഫർണാണ്ടസിന്റെയും സെഞ്ച്വറികളാണ് ലങ്കയെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. ഓപണർ പതും നിസ്സങ്ക (12) പുറത്തായതിന് ശേഷം രണ്ടാം വിക്കറ്റിൽ ഫർണാണ്ടോ മെൻഡിസ് സഖ്യം 206 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 115 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്‌സും സഹിതം 100 റൺസെടുത്ത അവിഷ്‌കയെ പുറത്താക്കി ഇഷ് സോധിയാണ് ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്.

പിന്നാലെയെത്തിയ സദീര സമരവിക്രമ (5) അതിവേഗം പുറത്തായി. ഇതിനിടെ സെഞ്ച്വറിയും കടന്ന് മുന്നേറുകയായിരുന്ന കുശാൽ മെൻഡിസിനെ ജേക്കബ് ഡഫി പുറത്താക്കി. 128 പന്തിൽ 143 റൺസെടുത്ത മെൻഡിസാണ് ലങ്കയുടെ ടോപ് സ്‌കോറർ. ക്യാപ്ടൻ ചരിത് അസലങ്ക 28 പന്തിൽ 40 റൺസെടുത്ത് ലങ്കയെ 300 കടത്തി. 13 പന്തിൽ 12 റൺസുമായി ജനിത് ലിയനഗേ പുറത്താവാതെ നിന്നു. കിവീസിനായി ജേക്കബ് ഡഫി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മൈക്കൽ ബ്രേസ്‌വെൽ, ഈസ് സോധി എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

vachakam
vachakam
vachakam

മറുപടി ബാറ്റിങ്ങിൽ 27 ഓവറിൽ 221 റൺസെന്ന പുതിയ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ന്യൂസിലാൻഡ് പൊരുതി നോക്കുക പോലും ചെയ്തില്ല. 46 പന്തിൽ 48 റൺസ് നേടിയ ഓപണർ വിൽ യങ്ങാണ് കിവികളുടെ ടോപ് സ്‌കോറർ. ടിം റോബിൻസണും (35), മൈക്കേൽ ബ്രേസ്‌വെല്ലും (34*) ഭേദപ്പെട്ട സംഭാവനകൾ നൽകി. 10 റൺസെടുത്ത് പുറത്തായ മിച്ചൽ ഹേയ് ഒഴികെ പിന്നീട് മറ്റാരും രണ്ടക്കം കടന്നില്ല. ലങ്കയ്ക്ക് വേണ്ടി ദിൽഷൻ മധുഷങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മഹീഷ് തീക്ഷ്ണയും ചരിത് അസലങ്കയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam