രണ്ടാം ടി20യിൽ ത്രില്ലർ വിജയുമായി ന്യൂസിലൻഡ്

NOVEMBER 12, 2024, 2:45 PM

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യിൽ ത്രില്ലർ വിജയവുമായി ന്യൂസിലൻഡ്. ധാംബുള്ള ഇന്റർനാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ അഞ്ച് റൺസിനായിരുന്നു സന്ദർശകരുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലൻഡ് 19.3 ഓവറിൽ 108ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ ലങ്കയ്ക്ക് 19.5 ഓവറിൽ 103 റൺസെടുക്കാനാണ് സാധിച്ചത്. അവസാന ഓവറിൽ എട്ട് റൺസ് ജയിക്കാൻ വേണ്ടിയിരിക്കെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഗ്ലെൻ ഫിലിപ്‌സ് കിവീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ഫിലിപ്‌സ് പന്തെറിയാനെത്തുമ്പോൾ പതും നിസ്സങ്ക (52), മഹീഷ് തീക്ഷണ (13) എന്നിവരായിരുന്നു ക്രീസിൽ. ഫിലിപ്‌സിന്റെ ആദ്യ പന്തിൽ തന്നെ തീക്ഷണ ഒരു റണ്ണെടുത്തു. പിന്നീട് ലങ്കയ്ക്ക് ജയിക്കാൻ വേണ്ടത് അഞ്ച് പന്തിൽ ഏഴ് റൺസ്. അടുത്ത പന്തിൽ നിസ്സങ്കയെ, ഫിലിപ്‌സ് നിക്കോൾസിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ മതീഷ പതിരാനയും പുറത്തായി. സ്റ്റംപിങ്ങിലൂടെയാണ് പതിരാന മടങ്ങുന്നത്. പിന്നീടെത്തിയത് നുവാൻ തുഷാര. നാലാം പന്തിൽ തുഷാര സിംഗിളെടുത്തു. പിന്നീട് ജയിക്കാൻ വേണ്ടത് രണ്ട് പന്തിൽ ആറ് റൺ. അഞ്ചാം പന്തിൽ

ഫിലിപ്‌സ്, തീക്ഷണയേയും പുറത്താക്കി കിവീസിന് വിജയം സമ്മാനിച്ചു.
ഫിലിപ്‌സിന് പുറമെ ലോക്കി ഫെർഗൂസൺ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് ഓവറിൽ ഏഴ് റൺസ് മാത്രം വിട്ടുകൊടുത്ത ഫെർഗൂസൺ തന്നെയാണ് മത്സരത്തിലെ താരം. നിസ്സങ്കയ്ക്ക് പുറമെ ഭാനുക രജപക്‌സ (15), തീക്ഷണ (14) എന്നിവർ മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. കുശാൽ മെൻഡിസ് (2), കുശാൽ പെരേര (3), കാമിന്ദു മെൻഡിസ് (1), ചരിത് അസലങ്ക (0), വാനിന്ദു ഹസരങ്ക (3), ദുനിത് വെല്ലാലഗെ (1) എന്നിവർക്ക് തിളങ്ങാനായില്ല. മൈക്കൽ ബ്രേസ്‌വെൽ രണ്ട് വിക്കറ്റ് നേടി.

vachakam
vachakam
vachakam

നേരത്തെ, വിൽ യംഗിന്റെ 30 റൺസാണ് ന്യൂസിലൻഡിനെ 100 കടത്താൻ സഹായിച്ചത്. മിച്ചൽ സാന്റ്‌നർ (19), ജോഷ് ക്ലാർക്ക്‌സൺ (24) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. ടിം റോബിൻസൺ (0), മാർക് ചാപ്മാൻ (2), ഗ്ലെൻ ഫിലിപ്‌സ് (4), മൈക്കൽ ബ്രേസ്‌വെൽ (0) എന്നിവർക്ക് തിളങ്ങാൻ സാധിച്ചില്ല. ലങ്കയ്ക്ക് വേണ്ടി പതിരാന മൂന്നും ഹസരങ്ക നാലും വിക്കറ്റ് വീഴ്ത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam