തിരുവനന്തപുരം: ജയരാജന്റെ പുസ്തകത്തിൻ്റെ പ്രകാശനം നീട്ടിവെച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ സമ്മർദ്ദം കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ഇപി ജയരാജനെ പാലക്കാട് പ്രചാരണത്തിന് എത്തിച്ചിട്ടും കാര്യമില്ലെന്നും വിഡി സതീശൻ പറഞ്ഞു. ഇപി ജയരാജൻ സരിനെതിരെ പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞെന്നും ഇനി തിരുത്തി പറഞ്ഞിട്ടും കാര്യമില്ലെന്നും വിഡി സതീശൻ പറഞ്ഞു.
പാർട്ടി പറഞ്ഞതു കൊണ്ടു മാത്രമാണ് ഇപി പാലക്കാട്ടെത്തുന്നത്.
സരിനെ പറ്റി ഇ.പി പറഞ്ഞത് യാഥാർത്ഥ്യം മാത്രമാണെന്ന് വ്യക്തമാക്കിയ സതീശൻ സരിനെ സ്ഥാനാർത്ഥിയാക്കിയതിൽ സി പി എമ്മിനകത്ത് അതൃപ്തിയുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇപി അക്കാര്യം തുറന്നുപറഞ്ഞെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്