കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

NOVEMBER 14, 2024, 6:53 PM

കൊല്ലം തുരുത്തിക്കര എം.ടി.യു.പി.എസ്സിലെ ആറാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണ് പരുക്കേറ്റ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്.

അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. ഇന്ന് രാവിലെ 9.30 ഓടെ സ്കൂളിലെത്തിയ ഫെബിൻ കൂട്ടുകാരുമൊത്ത് കളിച്ചു കൊണ്ട് നിൽക്കേ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് അധ്യാപകർ പറയുന്നത്.

കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സ്കൂൾ ജീവനക്കാരൻ സിജു തോമസ് കിണറ്റിലിറങ്ങി കുട്ടിയെ വെള്ളത്തിൽ നിന്നും ഉയർത്തി എടുത്തു. തുടർന്ന് സ്ഥലത്തെത്തിയ ശാസ്താംകോട്ട ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും കരയ്ക്ക് എത്തിച്ചത്.

vachakam
vachakam
vachakam

തലയ്‌ക്കേറ്റ പരുക്ക് ഗുരുതരമായതിനാൽ ആദ്യം ചികിത്സിച്ച ഹോസ്പിറ്റലിൽ നിന്ന് കൊല്ലം മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു.

കിണറിന് മുകളിൽ മതിയായ സുരക്ഷ ഉണ്ടായിരുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പും കണ്ടെത്തി. പ്രാഥമിക അന്വേഷണം നടത്തിയ എ ഇ ഒ ,ഡി ഡി യ്ക്കും ഡി ഇ ഒ യ്ക്കും റിപ്പോർട്ട് കൈമാറി. കുട്ടി വെൻറിലേറ്ററിൽ തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam