വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് പ്രതിഷേധാർഹം, കേന്ദ്രം രാഷ്ട്രീയം കളിക്കുന്നെന്ന് എൽഡിഎഫ് കൺവീനർ

NOVEMBER 14, 2024, 7:15 PM

പാലക്കാട്: വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാർ ഒരു സഹായവും ഇതുവരെ നൽകിയിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. 

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് വൻ പ്രതിഷേധാർഹമാണ്. ദുരന്തമുഖത്തും കേന്ദ്ര സർക്കാർ രാഷ്ടീയം കളിക്കുകയാണ്.

 പ്രഖ്യാപനമല്ലാതെ ഒരു സഹായവും കിട്ടിയില്ല. കേന്ദ്ര സഹായം നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാർ പോർമുഖം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

പാലക്കാട് വ്യാജ വോട്ടുകൾ ചേർത്ത സംഭവത്തിൽ ജില്ലയിലെ എൽഡിഎഫ് ഘടകം അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇലക്ഷൻ കമ്മീഷൻ ഇക്കാര്യം പരിശോധിക്കും. ഇ പി ജയരാജൻ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല.

പ്രസിദ്ധീകരിക്കാൻ ആരേയും ഏൽപ്പിച്ചിട്ടുമില്ല. വിവാദമായ കാര്യങ്ങൾ അദ്ദേഹം തന്നെ തള്ളിയതാണ്. ഇ പി ജയരാജന്റെ നിലപാടിനൊപ്പമാണ് പാർട്ടിയും മുന്നണിയുമെന്ന്  അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam