ആലപ്പുഴ: സീ പ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക ദൂരീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ.
മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യബന്ധനത്തിനു തടസം വരുന്നതുകൊണ്ടാണ് അന്ന് സിഐടിയു അടക്കം സമരം നടത്തിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ പദ്ധതി നടത്തുന്നത് മത്സ്യബന്ധന മേഖലയില്‍ അല്ല. ടൂറിസം പ്രമോഷൻ നാടിന്റെ ആവശ്യമാണെന്നും എല്ലാവരെയും വിശ്വാസത്തില്‍ എടുത്ത് പദ്ധതി നടപ്പിലാക്കും.
ഉമ്മൻ ചാണ്ടിയുടെ കാലത്തെ കെടുകാര്യസ്ഥത കൊണ്ടാണ് പദ്ധതി നടപ്പാക്കാതെ പോയതെന്നും മന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്