ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ 1000ാം മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയും ചെന്നൈയിൻ എഫ്സിയും സമനിലയിൽ പിരിഞ്ഞു. 11 സമനിലയിലാണ് കളി അവസാനിച്ചത്. രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് നേടിയത്.
രണ്ടാം പകുതിയിൽ 60ാം മിനിറ്റിൽ കോണർ ഷീൽഡ്സ് ബോക്സിലേക്ക് നോഹരമായ പാസിൽ റയാൻ എഡ്വേർഡ്സ് മുംബൈ ഡിഫൻഡർമാർക്ക് മുകളിലൂടെ അത്യുഗ്രൻ ഹെഡ്ഡറിലൂടെ ഗോൾ നേടി ചെന്നൈ എഫ്സിക്ക് ലീഡ് നേടിക്കൊടുത്തു.
മുംബൈ സിറ്റി എഫ്സി മൂന്ന് മിനിറ്റിനുള്ളിൽ സമനില പിടിച്ചു. വാൻ നീഫിൽ നിന്നുള്ള ഒരു കോർണർ, നഥാൻ റോഡ്രിഗസിന്റെ ഹെഡ്ഡറിലൂടെ സമനില കണ്ടെത്തി. മത്സരം 11 ന് സമനിലയിലാക്കി.
ചെന്നൈയിൻ എഫ്സി ഇനി നവംബർ 24ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ നേരിടും, മുംബൈ സിറ്റി എഫ്സി നവംബർ 26ന് പഞ്ചാബ് എഫ്സിയെയും നേരിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്