ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന വമ്പന്മാരുടെ പോരാട്ടത്തിൽ ചെൽസിയും ആഴ്‌സണലും സമനിലയിൽ പിരിഞ്ഞു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. ആഴ്‌സണലിനുവേണ്ടി ഗബ്രിയേൽ മാർട്ടിനെല്ലി ഗോളടിച്ചപ്പോൾ പെഡ്രോ നെറ്റോയിലൂടെ ചെൽസി മറുപടി പറഞ്ഞു.
പ്രീമിയർ ലീഗിലെ തുല്യശക്തികൾ തമ്മിൽ നടന്ന ആവേശപോരാട്ടത്തിൽ രണ്ടാം പകുതിയിലാണ് ഇരുഗോളുകളും പിറന്നത്. ആദ്യപകുതി ഗോൾ രഹിതമായിരുന്നെങ്കിലും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ സൃഷ്ടിച്ചു.
60-ാം മിനിറ്റിൽ ആഴ്‌സണലാണ് ആദ്യം ലീഡെടുത്തത്. മാർട്ടിനെല്ലിയായിരുന്നു ആഴ്‌സണലിനുവേണ്ടി ഗോൾ നേടിയത്. എന്നാൽ പത്ത് മിനിറ്റുകൾക്കുള്ളിൽ ചെൽസി തിരിച്ചടിച്ചു. 70-ാം മിനിറ്റിൽ പെഡ്രോയാണ് ആതിഥേയർക്ക് വേണ്ടി സമനില ഗോൾ കണ്ടെത്തിയത്. തുടർന്നും ഇരുടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചുവെങ്കിലും വിജയഗോൾ പിറന്നില്ല.
സമനിലയോടെ 19 പോയിന്റുമായി ചെൽസി ലീഗിൽ മൂന്നാമതാണ്. 19 പോയിന്റ് തന്നെയുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ പിന്നിലുള്ള ആഴ്‌സണൽ തൊട്ടുപിന്നിൽ നാലാം സ്ഥാനത്തുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്