വമ്പൻ ട്വിസ്റ്റ്: പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പിന്മാറിയേക്കും

NOVEMBER 12, 2024, 2:58 PM

അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കാനായി പാകിസ്ഥാനിലേക്കില്ലെന്ന ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെങ്കിൽ ടൂർണമെന്റ് തന്നെ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാൻ പാകിസ്ഥാൻ നീക്കമെന്ന് റിപ്പോർട്ട്.

ഇതിന് പുറമെ വരാനിരിക്കുന്ന ഐ.സി.സി ടൂർണമെന്റുകളിലെ ഇന്ത്യക്കെതിരായ മത്സരങ്ങളും ബഹിഷ്‌കരിക്കാനാണ് പാകിസ്ഥാന്റെ നീക്കം. ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് പോകില്ലെന്നും ഹൈബ്രിഡ് മോഡലിൽ ടൂർണമെന്റിൽ പങ്കെടുക്കാമെന്നുമുള്ള ബി.സി.സി.ഐ നിലപാട് ഐ.സി.സി കഴിഞ്ഞ ദിവസം പാക് ക്രിക്കറ്റ് ബോർഡിനെ രേഖാമൂലം അറിയിച്ചിരുന്നു.

എന്നാൽ ഹൈബ്രിഡ് മോഡൽ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും പാകിസ്ഥാനിലേക്കില്ലെന്ന ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെങ്കിൽ ആതിഥേയ രാജ്യം തന്നെ ടൂർണമെന്റ് ബഹിഷ്‌കരിക്കണമെന്നാണ് പാക് നിലപാടെന്നും പാക് ക്രിക്കറ്റ് ബോർഡ് വൃത്തങ്ങളെ ഉദ്ധരിച്ച് ഡോൺ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ ചാമ്പ്യൻസ് ട്രോഫി നടത്തിപ്പ് സംബന്ധിച്ച് ഐ.സി.സിയിൽ നിന്ന് വ്യക്തത തേടാനും പാക് ബോർഡ് തീരുമാനിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

പാകിസ്ഥാനിൽ കളിക്കാനില്ലെന്ന ഇന്ത്യൻ നിലപാട് മാത്രമാണ് ഐ.സി.സി പാക് ബോർഡിനെ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യ വന്നില്ലെങ്കിൽ എങ്ങനെയാണ് ടൂർണമെന്റുമായി മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തിൽ ഐ.സി.സി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഹൈബ്രിഡ് മോഡലിൽ ടൂർണമെന്റ് നടത്തുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നേയില്ലെന്നുമാണ് പാക് ബോർഡിന്റെ നിലപാട്.

പാകിസ്ഥാനിൽ കളിക്കാനില്ലെന്നും പകരം ചാമ്പ്യൻസ് ട്രോഫിയിലെ മത്സരങ്ങൾ നിഷ്പക്ഷ വേദിയായ ദുബായിൽ കളിക്കാമെന്നും ബി.സി.സി.ഐ നേരത്തെ ഐ.സി.സിയെ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് ബി.സി.സി.ഐ നിലപാട് അറിയിച്ചത്. അടുത്ത വർഷം ഫെബ്രുവരി 19 മുതൽ മാർച്ച് 9വരെ പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ റാങ്കിംഗിൽ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് പങ്കെടുക്കുക. ഏകദിന ഫോർമാറ്റിലാണ് ഇത്തവണ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് അരങ്ങേറുന്നത്. കഴിഞ്ഞ വർഷം പാകിസ്ഥാൻ വേദിയായ ഏഷ്യാ കപ്പിലും ഇന്ത്യ കളിക്കാൻ തയാറാവാത്തതിനെത്തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ മാസം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ധറും കൂടിക്കാഴ്ച നടത്തിയപ്പോൾ ഇരു രാജ്യങ്ങളും തമ്മിൽ ക്രിക്കറ്റ് ബന്ധങ്ങൾ സാധാരണഗതിയിലാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. 2015നുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. പാക് ആഭ്യന്ത്രരമന്ത്രിയും ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ സയ്യിദ് മൊഹ്‌സിൻ നഖ്‌വിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam