വാഷിംഗ്‌ടൺ: ഫ്ലോറിഡയിലെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ സൈനിക രഹസ്യങ്ങള്‍ പൂഴ്ത്തിവച്ചെന്ന കേസിൽ നിയുക്ത പ്രസിഡൻ്റ് ട്രംപിനെതിരായ അപ്പീൽ നിർത്തിവയ്ക്കാൻ കോടതിയോട് ആവശ്യപ്പെട്ട് പ്രത്യേക അഭിഭാഷകൻ ജാക്ക് സ്മിത്ത് .
2020-ൽ വൈറ്റ് ഹൗസ് വിട്ട ശേഷം രഹസ്യരേഖകൾ പൂഴ്ത്തിവച്ചെന്ന കേസിൽ ട്രംപിനെതിരായ കേസ് യുഎസ് ജഡ്ജി എയ്‌ലിൻ കാനൻ തള്ളിയതിന് മാസങ്ങൾക്ക് ശേഷമാണ് 11-ാമത്തെ സർക്യൂട്ട് അപ്പീൽ കോടതിയിൽ സ്മിത്ത് ഈ ഹർജി സമർപ്പിച്ചത്.
ട്രംപ് രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് സ്മിത്തിൽ നിന്നുള്ള ഫയലിംഗ് വരുന്നത്. അതേസമയം ട്രംപിൻ്റെ സ്ഥാനോരോഹണത്തിന് മുന്നോടിയായി സ്മിത്ത് രാജിവയ്ക്കാൻ പദ്ധതിയിടുന്നു എന്ന വാർത്തയും പുറത്തുവരുന്നുണ്ട്.
സ്മിത്തിനെ പുറത്താക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും ട്രംപ് അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ സ്മിത്ത് രാജിവച്ച് ഒഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്