ആലപ്പുഴ: മോഷ്ടിച്ച വീട്ടിൽ തന്നെ ഉണ്ടും ഉറങ്ങിയും ജീവിച്ച് വ്യത്യസ്തനായൊരു കള്ളൻ. ആൾത്താമസമില്ലാത്ത വീട്ടിൽക്കയറി സർവ്വതും മോഷ്ടിച്ച് സുഖവാസമാണ്. ആലപ്പുഴയിലാണ് സംഭവം. കൃത്യമായ ആസൂത്രണത്തിലൂടെയാണ് കള്ളനെ കേരള പൊലീസ് വലയിലാക്കിയത്.
മുംബൈ സ്വദേശിയായ അജയ് മെഹന്ത എന്ന അന്തർസംസ്ഥാന മോഷ്ടാവിനെയാണ് കഴിഞ്ഞദിവസം ചെങ്ങന്നൂർ പൊലീസ് പിടികൂടിയത്.
ആലപ്പുഴ നഗരസഭാ പരിസരത്തെ ആൾത്താമസമില്ലാത്ത വീട്ടിൽ സുഖമായി മോഷണം നടത്തി ജീവിക്കുകയായിരുന്നു ഇയാൾ. വീട്ടുടമസ്ഥന്റെ സഹോദരൻ ചെടി നനയ്ക്കാനായി എത്തിയപ്പോൾ ആളനക്കം ശ്രദ്ധയിൽ പെടുകയും ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
ഇയാളുടെ ബാഗിൽ നിന്നും ഇരുമ്പും തടിയും മറ്റും മുറിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും കൊടുവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും പൊലീസ് കണ്ടെത്തുകയായിരുന്നു.
തുടർന്ന് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി താൻ മോഷ്ടാവാണെന്ന് സമ്മതിക്കുകയായിരുന്നു. തെളിവെടുപ്പിൽ വിവിധയിടങ്ങളിൽ കുഴിച്ചിട്ടിരുന്ന മോഷണമുതലുകൾ പൊലീസ് കണ്ടെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്