തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുന്നതിൽ ജില്ലാ ഭരണകൂടം ഇന്ന് തീരുമാനമെടുക്കും.
ഇന്നലെ ഗോപൻ സ്വാമിയുടെ കുടുംബത്തെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു.
സാമുദായിക സംഘർഷം ഉണ്ടാക്കാനല്ല, മരണത്തിലെ അസ്വാഭാവികത തീർക്കാനാണ് കല്ലറ പൊളിക്കുന്നതെന്ന് ജില്ലാ ഭരണകൂടം കുടുംബത്തെ അറിയിച്ചിട്ടുണ്ട്.
കനത്ത സുരക്ഷാ വലയത്തിൽ കല്ലറ പൊളിക്കാനാണ് ആലോചന. നാളെയോ മറ്റെന്നാളോ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും.
കുടുംബം കോടതിയിൽ പോവുകയാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഇതുവരെ കണ്ടെത്തിയ തെളിവുകളുടെ റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്