കോട്ടയം: പ്രാഥമിക സംഘങ്ങളുടെ കിട്ടാക്കടത്തിന് ആനുപാതികമായ തുക കരുതല്‍ധനമായി നീക്കിവെക്കണമെന്ന നിര്‍ദേശം ഈ സാമ്പത്തികവര്‍ഷാന്ത്യത്തിലെ ഓഡിറ്റ് മുതല്‍ കര്‍ശനമാക്കും. ഇതോടെ ചെറിയ ലാഭത്തില്‍ പോകുന്ന സംഘങ്ങളെല്ലാം നഷ്ടപ്പട്ടികയിലേക്കുവരും. വലിയ ലാഭത്തിലുള്ള സംഘങ്ങള്‍ ഭാവിയിലെ സാമ്പത്തികപ്രതിസന്ധി നേരിടാന്‍ അമിതമായി കരുതല്‍ധനം വെക്കുന്നതിന് നിയന്ത്രണവും നിര്‍ദേശിക്കുന്നുണ്ട്.
സംസ്ഥാനത്തെ 16,329 സംഘങ്ങളില്‍ മികച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവ 4500 എണ്ണമാണ്. ബാക്കിയുള്ളതില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ്. കിട്ടാക്കടമായ 47,000 കോടി രൂപ തിരിച്ചുപിടിക്കാനുള്ള നിയമനടപടികള്‍ തുടങ്ങിയിട്ടുണ്ട്. നിയമനടപടികളിലേക്ക് പോകാത്തതും കൂടി ചേരുമ്പോള്‍ കടം ഇനിയും കൂടും.
കിട്ടാക്കടം മടക്കിയെടുക്കാനുള്ള സംഘങ്ങളുടെ ഉത്തരവാദിത്വം കൂട്ടാനാണ് ഓഡിറ്റില്‍ മാനദണ്ഡം കര്‍ശനമാക്കുന്നത്. ഇടപാടുകള്‍ സുതാര്യമാക്കാന്‍ ഓഡിറ്റ് വിഭാഗം നിര്‍ദേശിച്ച നടപടികളാണിവയെന്ന് മന്ത്രി വി.എന്‍. വാസവന്‍ പ്രതികരിച്ചു.
അതേസമയം, കിട്ടാക്കടത്തിന് ആനുപാതികമായി കരുതല്‍ധനം നീക്കിവെക്കാനുള്ള നിര്‍ദേശത്തിനെതിരേ സംഘങ്ങളിലെ സി.ഐ.ടി.യു. സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ മന്ത്രിയെയും രജിസ്ട്രാറെയും സമീപിച്ചിട്ടുണ്ട്. ഓഡിറ്റ് കര്‍ശനമാക്കണമെന്നും അതേസമയം, കരുതല്‍ധനം കൂട്ടുന്നത് ദൈനംദിന ഇടപാടിന് പണമില്ലാത്ത സാഹചര്യം സൃഷ്ടിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്