പത്തനംതിട്ടയിലെ  പീഡനം: ഇതുവരെ പിടിയിലായത് 42 പ്രതികൾ  

JANUARY 13, 2025, 6:41 PM

 പത്തനംതിട്ട: കായിക താരമായ ദളിത് വിദ്യാർത്ഥിനി  ലൈംഗിക പീഡനത്തിന് വിധേയയായ സംഭവത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 29 ആയി.  ആകെ 42  പ്രതികൾ അറസ്റ്റിലായെന്നും പൊലീസ് വ്യക്തമാക്കി.  ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ എന്നീ പൊലീസ് സ്റ്റേഷനുകളിലായാണ് പെൺകുട്ടിയുടെ മൊഴിപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

 കേസിൽ പിടിയിലാവാനുള്ള പ്രതികൾക്കായി ഊർജ്ജിതമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

പത്തനംതിട്ട ജനറൽ ആശുപത്രിയിലും പത്തനംതിട്ട നഗര പ്രദേശങ്ങളിലും കൂട്ട ബലാത്സംഗത്തിനുൾപ്പെടെ ഇരയായതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളടക്കം പൊലീസ് ശേഖരിച്ചുവരികയാണ്. മൊബൈൽ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുന്നതായി ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ വ്യക്തമാക്കി.

vachakam
vachakam
vachakam

 പത്തനംതിട്ടയിൽ ആകെ 11 കേസുകളിലായി 26 പ്രതികളും, ഇലവുംതിട്ടയിൽ 16 കേസുകളിലായി 14 പേരും പിടിയിലായപ്പോൾ, പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ രണ്ട് യുവാക്കൾ പിടിയിലായി.

 തിങ്കളാഴ്ച 14 പേരെയാണ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച അറസ്റ്റ് ചെയ്തവരിൽ ഇലവുംതിട്ടയിലെ 8 പേരും, പത്തനംതിട്ട സ്റ്റേഷനിലെ 4 പ്രതികളും, പന്തളം സ്റ്റേഷനിലെ രണ്ടുപേരും ഉൾപ്പെടുന്നു. ഞായറാഴ്ച രാത്രി വരെ 28 പേരായിരുന്നു അറസ്റ്റിലായിരുന്നത്. ഇലവുംതിട്ട കേസുകളിൽ പുതുതായി അറസ്റ്റിലായവർ അമൽ (18), ആദർശ് (20), ശിവകുമാർ (21), ഉമേഷ്‌ (19), ശ്രീജു (18), അജി (19), അശ്വിൻ (21), സജിൻ (23) എന്നിവരാണ്. പത്തനംതിട്ട സ്റ്റേഷനിലെ കേസുകളിൽ പുതുതായി പിടിയിലായത് അഭിജിത് (19), ജോജി മാത്യു (25), അമ്പാടി (24), അരവിന്ദ് (20),  എന്നിവരാണ്. ആകാശ് (19), ആകാശ് (22) എന്നിവരാണ് പന്തളം പൊലീസിന്റെ പിടിയിലായവർ.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam