ലോക ബോഡിബില്‍ഡിങ് ചാമ്ബ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയ്ക്കു കിരീടം. മാസ്റ്റേഴ്സ് വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി മലയാളി താരങ്ങള്‍
മാലദ്വീപില്‍ നടന്ന 15-ാമത് ലോക ബോഡിബില്‍ഡിങ് ആന്റ് ഫിസിക്ക് സ്പോര്‍ട്സ് ചാമ്ബ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ടീം ഇന്ത്യ ചാമ്ബ്യന്‍മാരായി.
തമിഴ്നാട്ടില്‍ നിന്നുള്ള ശരവണ്‍ മണി മിസ്റ്റര്‍ യുനിവേഴ്സ് 2024 പട്ടം കരസ്ഥമാക്കി.60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ മാസ്റ്റേഴ്സ് വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ള സുരേഷ് കുമാര്‍, പീറ്റര്‍ ജോസഫ് എന്നീ താരങ്ങള്‍ യഥാക്രമം സ്വര്‍ണവും വെള്ളിയും നേടി.
വനിതാ വിഭാഗത്തില്‍ വിയറ്റ്നാം ആണ് ചാമ്ബ്യന്‍മാര്‍. ഇന്ത്യന്‍ ടീം മാനേജര്‍ ലെസ്ലി ജോണ്‍ പീറ്റര്‍ ഇന്ത്യയ്ക്കു വേണ്ടി ടീം ചാമ്ബ്യന്‍ഷിപ്പ് കിരീടം ഏറ്റുവാങ്ങി.ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമില്‍ 38 പുരുഷ അത്ലീറ്റുകളും ഒമ്ബത് വനിതാ അത്ലീറ്റുകളുമാണ് ഉള്‍പ്പെട്ടിരുന്നത്. താരങ്ങളും ഒഫീഷ്യലുകളുമുള്‍പ്പെടെ നാലു മലയാളികളും ടീമിലുണ്ടായിരുന്നു.
എട്ട് സ്വര്‍ണം, ആറ് വെള്ളി, ഒമ്ബത് വെങ്കലം എന്നിങ്ങനെ ഇന്ത്യന്‍ ടീം ആകെ 23 മെഡലുകള്‍ സ്വന്തമാക്കി. ബോഡി ബില്‍ഡിങ്, ഫിസിക്ക് സ്പോര്‍ട്സ് എന്നീ വിഭാഗങ്ങളിലായി 51 ഇനം മത്സരങ്ങളാണ് ചാമ്ബ്യന്‍ഷിപ്പിലുണ്ടായിരുന്നത്. നവംബര്‍ അഞ്ച് മുതല്‍ 11 വരെ മാലദ്വീപിലെ കാനറീഫ് ദ്വീപിലെ അദ്ദു സിറ്റിയിലാണ് ലോക ചാമ്ബ്യന്‍ഷിപ്പ് അരങ്ങേറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്