കണ്ണൂർ: തനിക്കെതിരായ ആത്മകഥാ വിവാദം ആസൂത്രിത ഗൂഢാലോചനയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ആരെയും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
എഴുതിയ ആത്മകഥ അധികം വൈകാതെ പുറത്തിറക്കും. എഴുതിക്കഴിഞ്ഞ ഭാഗം വാചകശുദ്ധി വരുത്താൻ ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ട്. എന്‍റെ ആത്മകഥയെന്നു പറഞ്ഞ് പുസ്തകം പുറത്തിറക്കാൻ ഡിസി ബുക്സിന് എന്ത് അവകാശമാണുള്ളതെന്നും ഇ.പി ചോദിച്ചു.
ചാനലില്‍ വന്നിട്ടുള്ള ഒരു കാര്യവും താന്‍ എഴുതിയതല്ല. വഴിവിട്ട എന്തോ സംഭവം നടന്നിട്ടുണ്ട്. ഇതില്‍ അന്വേഷണം നടത്താനാണ് ഡിജിപിക്ക് പരാതി കൊടുത്തത്. തിരുത്താൻ ഏല്‍പ്പിച്ച ആളോടു മോഷണമോ മറ്റോ പോയോ എന്നു നോക്കാൻ പറഞ്ഞിട്ടുണ്ട്.
ആത്മകഥ ചോർന്നോയെന്നു പരിശോധിക്കും. അതിശക്തമായ ഗൂഢാലോചന നടന്നു. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത് പുറത്തുവന്നത് ആസൂത്രിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആത്മകഥ എഴുതാൻ തനിക്ക് അവകാശമുണ്ട്. എഴുതുന്നതിന് പാര്‍ട്ടിയുടെ അനുമതി ആവശ്യമില്ല. പ്രസിദ്ധീകരിക്കുന്നതിന് മുമ്ബ് അനുവാദം വാങ്ങുമെന്നും ഇ.പി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്