ഫോമില്ലായ്മ മൂലം വലയുന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ താരം ബ്രെറ്റ് ലീ.
ബ്രെറ്റ് ലീ രണ്ട് കളിക്കാരോടും ഒരു ഇടവേള എടുത്ത് അവരുടെ ഫോം വീണ്ടെടുക്കാൻ അവരുടെ ബാറ്റിംഗ് സാങ്കേതികതയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപദേശിച്ചു.
തുടർച്ചയായ മോശം പ്രകടനം ഉണ്ടാകുമ്പോൾ സമ്മർദ്ദം വർദ്ധിക്കുന്നത് സ്വാഭാവികമാണ്. കോഹ്‌ലിയെയും രോഹിത് ശർമ്മയെയും പോലുള്ളവർ ഡ്രോയിംഗ് ബോർഡിലേക്ക് മടങ്ങിയാൽ മതി. തങ്ങളുടെ ടെക്‌നിക്കിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഫ്രഷ് ആയതിന് ശേഷം ഇരുവർക്കും മുമ്പത്തേക്കാൾ കരുത്തോടെ ക്രിക്കറ്റിലേക്ക് മടങ്ങാൻ കഴിയുമെന്ന് ബ്രെറ്റ് ലീ തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ രോഹിതും കോഹ്‌ലിയും ബാറ്റിങ്ങില്‍ പരാജയമായിരുന്നു. ഇരുവരും മോശം പ്രകടനം കാഴ്ചവെച്ചപ്പോള്‍ പരമ്ബര കിവീസ് തൂത്തുവാരുകയും ചെയ്തിരുന്നു. ഈ വര്‍ഷം രോഹിത് ശര്‍മ്മ 11 മത്സരങ്ങളില്‍ നിന്നും 588 റണ്‍സാണെടുത്തത്. ശ
രാശരി 29.40. രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഇതില്‍പ്പെടുന്നു. കോഹ് ലിയാകട്ടെ 6 മത്സരങ്ങളിലെ 12 ഇന്നിങ്‌സുകളില്‍ നിന്നായി 250 റണ്‍സ് മാത്രമാണെടുത്തത്. ശരാശരി 22.72. ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് കോഹ്‌ലിയുടെ ബാറ്റില്‍ നിന്നും പിറന്നത്.
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്ബരയ്ക്കാണ് ഇന്ത്യ ഓസീസ് പര്യടനത്തിനെത്തിയിരിക്കുകയാണ്. പരമ്ബരയിലെ ആദ്യ മത്സരം നവംബര്‍ 22 ന് പെര്‍ത്തില്‍ ആരംഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്