ഇക്വഡോർ യുവ ഫുട്ബോൾ താരം മാർക്കോ അംഗുലോ വാഹനാപകടത്തിൽ മരിച്ചു. ഒക്ടോബർ ഏഴിന് വാഹനാപകടത്തിൽ പരിക്കേറ്റ് 22കാരൻ ചികിത്സയിലായിരുന്നു.എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
ഇക്വഡോർ ദേശീയ ടീമിനായി താരം രണ്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇറാഖിനും ഓസ്ട്രേലിയയ്ക്കുമെതിരായ സൗഹൃദ മത്സരങ്ങളിൽ അംഗുലോ കളിച്ചു. ഡിഫൻസീവ് മിഡ്ഫീൽഡറായ അംഗുലോ ദേശീയ ടീമിൻ്റെ അണ്ടർ 17, അണ്ടർ 19 ടീമുകളിലും കളിച്ചിട്ടുണ്ട്.
മേജർ ലീഗ് സോക്കറിൽ എഫ്സി സിൻസിനാറ്റിയുടെ കളിക്കാരനായ അംഗുലോ ഇക്വഡോർ ക്ലബ്ബായ എൽഡിയു ക്വിറ്റോയിൽ ലോണിലായിരുന്നു. അപകടത്തിൽ അംഗുലോയുടെ തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റതായും ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയനായതായും ഇക്വഡോർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കാറിലുണ്ടായിരുന്ന സുഹൃത്തും ഇൻഡിപെൻഡെൻ്റ ഡെൽ വെല്ലയുടെ അണ്ടർ 20 കളിക്കാരനുമായ റോബർട്ടോ കബെസാസ് അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്