രഞ്ജി ട്രോഫിയിൽ അർജുൻ ടെണ്ടുൽക്കർ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഗോവയ്ക്ക് വേണ്ടി കളിക്കുന്ന ഇടംകൈയ്യൻ ഓൾറൗണ്ടർ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിലാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.
ഇതാദ്യമായാണ് സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ രഞ്ജിയിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. പോർവോറിമിലെ ഗോവ ക്രിക്കറ്റ് അസോസിയേഷൻ അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒമ്പത് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി അഞ്ച് പേരെയാണ് അർജുൻ പുറത്താക്കിയത്. ഇതോടെ 30.3 ഓവറിൽ അരുണാചൽ എല്ലാവരും പുറത്തായി. മോഹിത് റെഡ്കർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള അരുണാചല്‍ ക്യാപറ്റന്‍ ക്യാപ്റ്റന്‍ നബാം അബോയുടെ തീരുമാനം പിഴയ്ക്കുന്നതാണ് തുടക്കത്തില്‍ കണ്ടത്. തന്റെ ആദ്യ ഓവറില്‍ തന്നെ നബാം ഹച്ചാങ്ങിനെ പൂജ്യത്തിന് പുറത്താക്കി അര്‍ജുന്‍. ബൗള്‍ഡാവുകയായിരുന്നു താരം.
അതേ രീതിയില്‍ മറ്റൊരു ഓപ്പണര്‍ നീലം ഒബിയെയും (22) അദ്ദേഹം പുറത്താക്കി. പിന്നീട് ചിന്മയ് പാട്ടിലിനെ (3) മടക്കിയ അര്‍ജുന്‍ തൊട്ടടുത്ത പന്തില്‍ ജയ് ഭാവ്സറിനെ (0) ഗോള്‍ഡന്‍ ഡക്ക് ആക്കി തിരിച്ചയച്ചു. അര്‍ജുന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തുര്‍ന്ന് മോജിയെ (0) ബൗള്‍ഡാക്കി അര്‍ജുന്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.
രഞ്ജി ട്രോഫി ഈ സീസണില്‍ ഗോവയ്ക്ക് വേണ്ടി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ നാല് മത്സരങ്ങളില്‍ നിന്ന് 17.75 ശരാശരിയില്‍ 16 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട. 3.08 എന്ന ഇക്കോണമിയിലാണ് നേട്ടം. സീസണില്‍ ഗോവയുടെ ഏറ്റവും മികച്ച മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് അര്‍ജുന്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്