കോഹ്ലിയുടെ സമീപകാല ഫോമിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്ടൻ റിക്കി പോണ്ടിംഗ് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെ പ്രതിരോധവുമായി ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ രംഗത്തെത്തി.
കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള കോഹ്ലിയുടെ ഫോമിൽ പോണ്ടിംഗ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
പോണ്ടിങ്ങിന്റെ അഭിപ്രായങ്ങൾ ഗംഭീർ തള്ളിക്കളഞ്ഞു. കോഹ്ലിയും രോഹിതും അവരുടെ കഴിവ് തെളിയിച്ചിട്ടുള്ള താരങ്ങളാണെന്നും ഇന്ത്യൻ ടീമിന്റെ പ്രധാന കരുത്തായി അവർ തുടരുന്നുണ്ട് എന്നും ഊന്നിപ്പറഞ്ഞു.
'ഇന്ത്യൻ ക്രിക്കറ്റുമായി പോണ്ടിംഗിന് എന്ത് ബന്ധമാണ് ഉള്ളത്? അദ്ദേഹം ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാൻ കരുതുന്നു. വിരാടിനെയും രോഹിതിനെയും കുറിച്ച് എനിക്ക് ആശങ്കകളൊന്നുമില്ല. അവർ ഇന്ത്യൻ ക്രിക്കറ്റിനായി വളരെയധികം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്, അവർ ഇനിയും കൂടുതൽ നേട്ടങ്ങൾ കൈവരിക്കും.' ഗംഭീർ പറഞ്ഞു.
വരാനിരിക്കുന്ന ബോർഡർഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയെ നേരിടാൻ തയ്യാറെടുക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമായ, വിജയിക്കാനുള്ള ശക്തമായ 'ഹംഗർ' രണ്ട് കളിക്കാരിലും ഉണ്ട് എന്നും ഗംഭീർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്