വെസ്റ്റിൻഡീസിനെതിരെ ആദ്യ ടി20യിൽ നേരിട്ട ആദ്യ പന്തിൽ തന്നെ പരിക്കിനു ശേഷം ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ ബട്ലർ പുറത്തായിരുന്നു. എന്നാൽ രണ്ടാം ടി20യിൽ കൂടി ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബട്ലർ. 45 പന്തിൽ 83 റൺസാണ് ബട്ലർ അടിച്ചെടുത്തത്. മത്സരത്തിൽ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് ജയിക്കുകയും ചെയ്തു. വിൻഡീസ് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് 14.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു.
ആറ് സിക്സും എട്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു ബട്ലറുടെ ഇന്നിംഗ്സ്. ഇതിൽ ഒരു സിക്സാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഗുഡകേഷ് മോട്ടിക്കെതിരെ അടിച്ച സിക്സിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. 115 മീറ്റർ ദൂരം പോയ സിക്സ് കെൻസിംഗ്ടൺ ഓവലിന്റെ മേൽക്കൂരയിലാണ് വീണത്.
ബട്ലർക്ക് പുറമെ വിൽ ജാക്സും (38) മികച്ച പ്രകടനം പുറത്തെടുത്തു. ഫിലിപ് സാൾട്ടിന്റെ (0) വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. ലിയാം ലിവിംഗ്സ്റ്റൺ (23), ജേക്കബ് ബേതെൽ (3) എന്നിവർ പുറത്താവാതെ നിന്നു. നേരത്തെ, റോവ്മാൻ പവൽ (43) മാത്രമാണ് വിൻഡീസ് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത്. റൊമാരിയ ഷെപ്പേർഡ് (22), നിക്കോളാസ് പുരാൻ (14), റോസ്റ്റൺ ചേസ് (13), മാത്യൂ ഫോർഡെ (പുറത്താവാതെ 13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ.ബ്രൻഡൻ കിംഗ് (1), എവിൻ ലൂയിസ് (8), ഷെഫാനെ റുതർഫോർഡ് (1) എന്നിവർക്ക് തിളങ്ങാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി മൗസ്ലി, ലിവിംഗ്സ്റ്റൺ, സാക്വിബ് മെഹ്മൂദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-0ത്തിന് ഇംഗ്ലണ്ട് മുന്നിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്