തിരിച്ചുവരവിൽ തിളങ്ങി മുഹമ്മദ് ഷമി

NOVEMBER 15, 2024, 2:22 PM

തിരിച്ചുവരവിൽ തിളങ്ങി ഒരുവർഷത്തിനുശേഷം മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ആദ്യ ദിനം വിക്കറ്റൊന്നും നേടാൻ കഴിയാതിരുന്ന ഷമി രണ്ടാം ദിനം നാലു വിക്കറ്റുകൾ പിഴുതാണ് തിരിച്ചുവരവ് ആഘോഷമാക്കിയത്. 19 ഓവർ പന്തെറിഞ്ഞ ഷമി 4 മെയ്ഡനുകൾ അടക്കം 54 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്.

മധ്യപ്രദേശിനെതിരെ ആദ്യ ഇന്നിംഗ്‌സിൽ 228 റൺസിന് പുറത്തായ ബംഗാൾ ഷമിയുടെ ബൗളിംഗ് മികവിൽ നിർണായക ഒന്നാം ഇന്നിംഗ്‌സ് ലീഡും കരസ്ഥമാക്കി. 106-1 എന്ന മികച്ച നിലയിലായിരുന്ന മധ്യപ്രദേശ് രണ്ടാം ദിനം 167 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മധ്യപ്രദേശ് നായകൻ ശുഭം ശർമ, സാരാൻശ് ജെയിൻ, കുമാർ കാർത്തികേയ, കുൽവന്ദ് കെജ്രോളിയ എന്നിവരെയാണ് ഷമി വീഴ്ത്തിയത്. മധ്യപ്രദേശിന്റെ അവസാന മൂന്ന് വിക്കറ്റുകളും എറിഞ്ഞിട്ട ഷമി ബംഗാളിന് 50 റൺസിന്റെ നിർണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ വിക്കറ്റ് വേട്ടയിൽ ഒന്നാമനായിരുന്ന ഷമി ലോകകപ്പിനുശേഷം കണങ്കാലിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേനയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഷമിക്ക് കളിക്കാനാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതിനിടെ കാൽമുട്ടിൽ വേദന അനുഭവപ്പെട്ടതോടെ ഷമിക്ക് ടീം സെലക്ഷന് മുമ്പ് രഞ്ജി ട്രോഫിയിൽ കളിച്ച് ഫിറ്റ്‌നെസ് തെളിയിക്കാനായില്ല.

vachakam
vachakam
vachakam

ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പരക്കായി ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെങ്കിലും 22ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനുശേഷം തിരിച്ചുവരവിൽ തിളങ്ങിയ ഷമിയെ ടീമിലെടുക്കാനുള്ള സാധ്യതയുണ്ട്. 22ന് പെർത്തിലാണ് ഇന്ത്യ -ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. മുഹമ്മദ് സിറാജ് ഫോം കണ്ടെത്താൻ പാടുപെടുന്ന സാഹചര്യത്തിൽ ഷമിയുടെ സാന്നിധ്യം ഓസ്‌ട്രേലിയയിൽ ഇന്ത്യക്ക് മുതൽക്കൂട്ടാക്കുമെന്നാണ് കരുതുന്നത്. സിറാജിനും ജസ്പ്രീത് ബുമ്രക്കും പുറമെ ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ എന്നിവരാണ് ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ പേസ് നിരയിലുള്ളത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam