ചാമ്പ്യന്‍സ് ട്രോഫിയുടെ ട്രോഫി പര്യടനത്തില്‍ മാറ്റങ്ങള്‍ വരുത്തി പുതുക്കിയ ഷെഡ്യൂള്‍ പുറത്തിറക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് എതിര്‍ത്തതിനെ തുടര്‍ന്നാണ് പാകിസ്ഥാനിലെ വേദികളില്‍ മാറ്റം വരുത്തി ട്രോഫി പര്യടനത്തിന്റെ പുതുക്കിയ ഷെഡ്യൂള്‍ ഐസിസി പ്രഖ്യാപിച്ചു. പാക് അധീന കശ്മീരിലെ മുസാഫറാബാദ്, സ്‌കാര്‍ഡു, ഹന്‍സ കാലി എന്നിവിടങ്ങളില്‍ ട്രോഫി എത്തില്ല.
ഐസിസി തലവനാകാന്‍ പോകുന്ന ബിസിസിഐ ഓണററി സെക്രട്ടറി ജയ് ഷാ പാക് അധീന കശ്മീരില്‍ നടക്കുന്ന ട്രോഫി ടൂറില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് ഐസിസി ഷെഡ്യൂളില്‍ മാറ്റം വരുത്തിയത്.
പുതുക്കിയ ഷെഡ്യൂള്‍ അനുസരിച്ച് പാകിസ്ഥാനിലെ ട്രോഫി പര്യടനം ഇസ്ലാമാബാദില്‍ തുടങ്ങി 25 ന് കറാച്ചിയില്‍ അവസാനിക്കും. പാകിസ്ഥാനില്‍ നിന്ന് ട്രോഫി അഫ്ഗാനിസ്ഥാനിലേക്കും പിന്നീട് ബംഗ്ലാദേശിലേക്കും പോകും. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ജനുവരി 15 ന് ചാംപ്യന്‍സ് ട്രോഫി ഇന്ത്യയിലെത്തും. ജനുവരി 26 വരെയാണ് ഇന്ത്യയിലെ പര്യടനം. നിലവിലെ ഷെഡ്യൂളനുസരിച്ച് ജനുവരി 27 ന് ചാംപ്യന്‍സ് ട്രോഫിക്ക് പാകിസ്ഥാനില്‍ തുടക്കമാകും.
ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് കളിക്കാന്‍ പോകില്ലെന്ന് ബിസിസിഐ ഐസിസിയെ അറിയിച്ചതോടെ ഇന്ത്യയുടെ മല്‍സരങ്ങള്‍ മറ്റൊരു രാജ്യത്തുവെച്ച് നടത്തുന്ന ഹൈബ്രിഡ് രീതിയെക്കുറിച്ച് ആലോചന നടക്കുന്നുണ്ട്. ആതിഥേയരായ പാകിസ്ഥാന്‍ ഇതിനെ എതിര്‍ക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്