തിരുവനന്തപുരം: കോൺഗ്രസ് വർഗീയ പ്രചാരണം നടത്തുന്നുവെന്നും എസ്ഡിപിഐ യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തിയെന്നും സുരേന്ദ്രൻ പറഞ്ഞു.
എൽഡിഎഫ് പിഡിപിയുമായി സഖ്യത്തിലാണെന്നാണ് സുരേന്ദ്രന്റെ മറ്റൊരു ആരോപണം. എസ്ഡിപിഐ വീടുകളിലും ആരാധനാലയങ്ങളിലും ലഘുലേഖ വിതരണം ചെയ്തു.
തൃശൂർ ആവർത്തിക്കാൻ അനുവദിക്കരുതെന്നാണ് ലഘുലേഖയിലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കെ സുരേന്ദ്രൻ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്