ന്യൂഡെല്‍ഹി: മഹാരാഷ്ട്ര ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് ബിജെപിയും കോണ്‍ഗ്രസും പരസ്പരം നല്‍കിയ പരാതികള്‍ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും അയച്ച പ്രത്യേക കത്തുകളില്‍, എതിര്‍കക്ഷിയുടെ പരാതികളോട് കമ്മീഷന്‍ പ്രതികരണം തേടിയിട്ടുണ്ട്.
ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും ഉപതിരഞ്ഞെടുപ്പുകള്‍ക്കും വേണ്ടിയുള്ള പ്രചാരണത്തിനിടെ കോണ്‍ഗ്രസിന്റെ താരപ്രചാരകര്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് നവംബര്‍ 11 ന് ബിജെപി നല്‍കിയ പരാതി തിരഞ്ഞെടുപ്പ് സമിതി ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
നദ്ദയ്ക്ക് അയച്ച കത്തില്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയുടെ താരപ്രചാരകര്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് നവംബര്‍ 13 ന് കോണ്‍ഗ്രസ് നല്‍കിയ രണ്ട് പരാതികളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കകം ഔദ്യോഗിക പ്രതികരണം അറിയിക്കാന്‍ ഇരു പാര്‍ട്ടി മേധാവികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ ഭരണഘടനയെക്കുറിച്ച് തെറ്റായ പ്രസ്താവനകള്‍ നടത്തുകയും സംസ്ഥാനങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ കള്ളം പറയുകയും ചെയ്തുവെന്ന് ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.
മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും 'വ്യാജവും ഭിന്നിപ്പിക്കുന്നതുമായ' പ്രസംഗങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും കോണ്‍ഗ്രസ് രണ്ട് പരാതികളും നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്