മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ഭരണഘടന ഒരിക്കലും വായിക്കാത്തതുകൊണ്ടാണ് താന്‍ ഉയര്‍ത്തിക്കാട്ടുന്ന പുസ്തകം ശൂന്യമാണെന്ന് അദ്ദേഹത്തിന് തോന്നുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി ഭരണഘടനയെയും ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളെയും അനാദരിക്കുകയാണെന്ന് മഹാരാഷ്ട്രയിലെ നന്ദുര്‍ബാറില്‍ നടന്ന റാലിയില്‍ രാഹുല്‍ ആരോപിച്ചു. ''മോദിജീ, ഈ പുസ്തകം ശൂന്യമല്ല. അതിന് ഇന്ത്യയുടെ ആത്മാവും അറിവും ഉണ്ട്,' രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടുന്ന ഭരണഘടനാ പകര്‍പ്പിന്റെ ചുവപ്പ് പുറംചട്ടയെയും ബിജെപി നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. അര്‍ബന്‍ നക്സലുകള്‍ക്കും അരാജകവാദികള്‍ക്കും രാഹുല്‍ ഗാന്ധി നല്‍കുന്ന പിന്തുണയെയാണ് ഈ ചുവപ്പ് സൂചിപ്പിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കുറ്റപ്പെടുത്തിയിരുന്നു.
''പുസ്തകത്തിന്റെ ചുവപ്പ് നിറത്തില്‍ ബിജെപിക്ക് എതിര്‍പ്പുണ്ട്. നിറം ചുവപ്പാണോ നീലയാണോ എന്നത് ഞങ്ങള്‍ ശ്രദ്ധിക്കുന്നില്ല. അത് (ഭരണഘടന) സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, അതിനായി നമ്മുടെ ജീവന്‍ പോലും സമര്‍പ്പിക്കാന്‍ തയ്യാറാണ്,' രാഹുല്‍ പറഞ്ഞു.
ആദിവാസികളെ 'വനവാസി' എന്ന് പരാമര്‍ശിക്കുന്ന ബിജെപിയുടെ രീതിയെ അദ്ദേഹം വിമര്‍ശിച്ചു. അത് അവരെ അടിസ്ഥാന അവകാശങ്ങളില്ലാതെ കാടുകളിലേക്ക് പരിമിതപ്പെടുത്താനുള്ള ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ആരോപിച്ചു. ആദിവാസികള്‍ രാജ്യത്തിന്റെ ആദ്യ ഉടമകളാണെന്നും ജലം, കാട്, ഭൂമി എന്നിവയില്‍ ആദ്യ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ നാഗ്പൂരിലെ ഒരു പരിപാടിയില്‍ കോണ്‍ഗ്രസ് വിതരണം ചെയ്ത ഭരണഘടനയുടെ പകര്‍പ്പുകളില്‍ പേജുകള്‍ ഇല്ലായിരുന്നെന്ന് ബിജെപി ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്