ആലപ്പുഴ: എന്‍.ഡി.എയില്‍ ബി.ഡി.ജെ.എസിന് കടുത്ത അതൃപ്തി. മുന്നണിവിട്ട് യു.ഡി.എഫിലേക്കു പോകണമെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ മിക്ക നേതാക്കളും. പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് പോലും അര്‍ഹമായ പരിഗണന ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ.യില്‍ ലഭിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം.
മുന്നണിമാറ്റം സംബന്ധിച്ച് ഏതാനും കോണ്‍ഗ്രസ് നേതാക്കളുമായി അനൗദ്യോഗിക സംസാരമുണ്ടായതായാണ് സൂചന. തുഷാര്‍ സ്ഥലത്തില്ലാതെ അടുത്തയിടെ ബി.ഡി.ജെ.എസ് നേതൃയോഗം ചേര്‍ന്നിരുന്നു. അതിലാണ് മുന്നണിമാറ്റം സംബന്ധിച്ച് ശക്തമായ ആവശ്യമുയര്‍ന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ, ആറ്റിങ്ങല്‍, തൃശൂര്‍ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുകൂടാന്‍ മുഖ്യകാരണം എസ്.എന്‍.ഡി.പി. യോഗത്തിന്റെ നിലപാടാണെന്നാണ് ബി.ഡി.ജെ.എസ്. പറയുന്നത്. എന്നാല്‍, ആ പരിഗണന ബി.ജെ.പി.യില്‍നിന്ന് പാര്‍ട്ടിക്ക് കിട്ടുന്നില്ലെന്നാണ് വിലയിരുത്തല്‍.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ്. പ്രത്യേക സഹായമൊന്നും മുന്നണിസ്ഥാനാര്‍ഥിക്കു ചെയ്തില്ലെന്നും അതിനാലാണ് സി.പി.എമ്മിന് വോട്ടുകുറയാതിരുന്നതെന്നുമാണ് നേതാക്കളുടെ വാദം. എന്‍.ഡി.എ എന്നു പറയുന്നത് സങ്കല്പം മാത്രമായി, നേതൃയോഗം പോലും നടക്കുന്നില്ല, തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം പോലും ഇല്ലാതിരിക്കെ പ്രാദേശികതലത്തില്‍ മുന്നൊരുക്കമൊന്നും നടക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ബി.ഡി.ജെ.എസ്. ഉന്നയിക്കുന്നുണ്ട്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈഴവ വോട്ടുകള്‍ക്കു മേല്‍ക്കൈയുള്ള സ്ഥലങ്ങളില്‍ ഒറ്റയ്ക്കു മത്സരിക്കാനും ആലോചനയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്