ന്യൂഡെല്‍ഹി: ആം ആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെക്കുറിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ ബിജെപിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് ഡെല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡെല്‍ഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള എഎപിയുടെ പദ്ധതികള്‍ നിര്‍ത്തലാക്കാനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നതെന്ന് കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ പദ്ധതികള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
ബിജെപിക്ക് നേരിട്ട് പ്രവര്‍ത്തിക്കാനുള്ള ധൈര്യം ഇല്ലാത്തതിനാല്‍ പകരം കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിനെ കൊണ്ട് പരാതി നല്‍കിക്കുകയായിരുന്നെന്ന് കെജ്രിവാള്‍ ആരോപിച്ചു. ആം ആദ്മി പാര്‍ട്ടിയെ തടയാന്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു.
'തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം സ്ത്രീകള്‍ക്ക് 2100 രൂപയും 60 വയസ്സിന് മുകളിലുള്ള മുതിര്‍ന്നവര്‍ക്ക് സൗജന്യ ചികിത്സയും നല്‍കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഈ രണ്ട് പദ്ധതികളും പൊതുജനങ്ങള്‍ക്ക് വളരെ പ്രയോജനപ്രദമായിരുന്നു, ലക്ഷക്കണക്കിന് ആളുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാം തടയാനാണ് ബിജെപി ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അവര്‍ വിജയിച്ചാല്‍, നിങ്ങളുടെ എല്ലാ പദ്ധതികളും അവര്‍ നിര്‍ത്തലാക്കും. ബിജെപിക്ക് വോട്ട് ചെയ്താല്‍ ഡല്‍ഹി വിടേണ്ടിവരും,' അരവിന്ദ് കെജ്രിവാള്‍ ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യോഗ്യരായ വനിതാ വോട്ടര്‍മാര്‍ക്ക് 2,100 രൂപ നല്‍കുമെന്ന എഎപിയുടെ പ്രഖ്യാപനം, ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വസതികളില്‍ പഞ്ചാബില്‍ നിന്നുള്ള ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണം. തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് പണം കൈമാറ്റം ചെയ്യപ്പെട്ടതായി അവകാശവാദം എന്നീ വിഷയങ്ങള്‍ അന്വേഷിക്കാനാണ് ഡെല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്