ചെന്നൈ: തന്നെ ആരും ഇപ്പോൾ ബിജെപിയുടെ പരിപാടികളിലേക്ക് ക്ഷണിക്കുന്നില്ലെന്ന ഫോൺ സംഭാഷണം പുറത്തായതോടെ മാധ്യമ സ്ഥാപനത്തിനെതിരെ നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദർ രംഗത്ത്.
മാധ്യമ സ്ഥാപനത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് താരം. തമിഴ് വാർത്താ ചാനലിലെ മാധ്യമപ്രവർത്തകനുമായുള്ള ഖുഷ്ബുവിന്റെ സംഭാഷണമാണു പുറത്തായത്.
ബിജെപിയുടെ പരിപാടികളിൽ കാണുന്നില്ലല്ലോയെന്നും എന്തുകൊണ്ടാണു വിട്ടുനിൽക്കുന്നതെന്നും മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, തന്നെ ക്ഷണിക്കാറില്ലെന്നും ചിലപ്പോൾ അവസാന നിമിഷമാണു പറയുകയെന്നും അവർ മറുപടി നൽകി. ഈ സംഭാഷണമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.
തന്റെ അനുമതി ഇല്ലാതെയാണു സംഭാഷണം റിക്കോർഡ് ചെയ്തതെന്നും മാധ്യമപ്രവർത്തനത്തിന്റെ മൂല്യത്തകർച്ചയാണ് ഇതു കാണിക്കുന്നതെന്നും ഖുഷ്ബു പറഞ്ഞു.
സംഭാഷണത്തിലെ ശബ്ദം തന്റേതു തന്നെയാണെന്നും എന്നാൽ അനുമതിയില്ലാതെയാണു റിക്കോർഡ് ചെയ്തതെന്നും ഖുഷ്ബു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്